ഇത്തവണ ഹജ്ജ് അനുഷ്ഠിക്കാനെത്തുന്ന തീർത്ഥാടകർക്ക് നിർബന്ധമാക്കിയിട്ടുള്ള വാക്സിനേഷനുകൾ സംബന്ധിച്ച് സൗദി ഹജ്ജ്, ഉംറ മന്ത്രാലയം ഒരു പ്രത്യേക അറിയിപ്പ് നൽകി. 2023 മെയ് 5-നാണ് സൗദി ഹജ്ജ്, ഉംറ മന്ത്രാലയം ഈ അറിയിപ്പ് നൽകിയത്.
ഈ അറിയിപ്പ് പ്രകാരം, ഹജ്ജ് അനുഷ്ഠിക്കാനെത്തുന്ന വിദേശ തീർത്ഥാടകർക്കും, ആഭ്യന്തര തീർത്ഥാടകർക്കും ഈ വാക്സിനേഷൻ നടപടികൾ ഒരുപോലെ ബാധകമാക്കിയിട്ടുണ്ട്.
ഹജ്ജ് തീർത്ഥാടകർക്ക് നിർബന്ധമാക്കിയിട്ടുള്ള വാക്സിനുകൾ:
- COVID-19-നെതിരായ വാക്സിന്റെ എല്ലാ ഡോസുകളും.
- മെനിങ്ങ്ഗോകോക്കൽ മെനിഞ്ചൈറ്റിസിനുള്ള (Meningococcal Meningitis – ACYW135) വാക്സിനേഷൻ. കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ ഈ വാക്സിൻ എടുക്കാത്തവർ ഇത് എടുത്തിരിക്കണം.
- സീസണൽ ഫ്ലൂ വാക്സിൻ.
ഇത്തവണ ഹജ്ജ് അനുഷ്ഠിക്കാനെത്തുന്ന തീർത്ഥാടകർ ഹജ്ജ് സീസൺ ആരംഭിക്കുന്നതിന് 10 ദിവസം മുൻപെങ്കിലും വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കണമെന്ന് സൗദി അധികൃതർ നേരത്തെ അറിയിച്ചിട്ടുണ്ട്.
Cover Image: File Photo from Saudi Press Agency.