സൗദി അറബ്യ: തീർത്ഥാടകർ ഹജ്ജ് സീസൺ ആരംഭിക്കുന്നതിന് 10 ദിവസം മുൻപെങ്കിലും വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കണം

GCC News

ഇത്തവണ ഹജ്ജ് അനുഷ്ഠിക്കാനെത്തുന്ന തീർത്ഥാടകർ ഹജ്ജ് സീസൺ ആരംഭിക്കുന്നതിന് 10 ദിവസം മുൻപെങ്കിലും വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കണമെന്ന് സൗദി അധികൃതർ അറിയിച്ചു. സൗദി ഹജ്ജ്, ഉംറ മന്ത്രാലയത്തിലെ സ്രോതസ്സുകളെ ഉദ്ധരിച്ച് കൊണ്ട് പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ഹജ്ജ് തീർത്ഥാടനത്തിൽ പങ്കെടുക്കുന്നതിനായി സൗദി അറേബ്യയിലേക്ക് സഞ്ചരിക്കുന്നവർക്ക് സൗദി അറബ്യയിലേക്ക് പ്രവേശിക്കുന്നതിന് വാക്സിനേഷൻ നടപടികൾ നിർബന്ധമാണ്.