‘ഇന്ത്യ ത്രൂ മൈ ലെൻസ്’ ഫോട്ടോഗ്രാഫി മത്സരം നടത്തുന്നതായി മസ്‌കറ്റിലെ ഇന്ത്യൻ എംബസി അറിയിച്ചു. 2026 ജൂലൈ 29-നാണ് മസ്‌കറ്റിലെ ഇന്ത്യൻ എംബസി ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
📸 India Through My Lens – Photography Competition
— India in Oman (Embassy of India, Muscat) (@Indemb_Muscat) July 29, 2026
The Embassy of India, Muscat invites photography enthusiasts of all age groups across the Sultanate of Oman to participate in the “India Through My Lens” Photography Competition.
Capture and showcase India through your unique… pic.twitter.com/jYRBMfdrru
ഇന്ത്യയുടെ എൺപതാം സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് മുന്നോടിയായാണ് ഈ മത്സരം സംഘടിപ്പിക്കുന്നത്.
ഒമാനിലെ എല്ലാ പ്രായത്തിലുമുള്ള ഫോട്ടോഗ്രാഫി പ്രേമികൾക്കും ഈ മത്സരത്തിൽ പങ്കെടുത്ത് കൊണ്ട് ഇന്ത്യയെക്കുറിച്ചുള്ള തങ്ങളുടെ അതുല്യമായ കാഴ്ചപ്പാടുകൾ പ്രദർശിപ്പിക്കാവുന്നതാണ്. ഈ മത്സരത്തിൽ പങ്കെടുക്കുന്നവർക്ക് ഇന്ത്യയുടെ വൈവിധ്യമാർന്ന പ്രകൃതിദൃശ്യങ്ങൾ, സമ്പന്നമായ സാംസ്കാരിക പൈതൃകം, ഊർജ്ജസ്വലമായ പാരമ്പര്യങ്ങൾ, ശാസ്ത്ര നേട്ടങ്ങൾ, നവീകരണം, നഗരവികസനം തുടങ്ങിയ മേഖലകളെ ഫോട്ടോഗ്രാഫുകളിലൂടെ പകർത്താവുന്നതാണ്.
2026 ഓഗസ്റ്റ് 15-ന് നടക്കുന്ന എംബസിയുടെ എൺപതാമത് സ്വാതന്ത്ര്യദിനാഘോഷ വേളയിൽ ഈ മത്സരത്തിലെ മികച്ച മൂന്ന് വിജയികളെ ആദരിക്കുന്നതാണ്. ഇത് കൂടാതെ മത്സരത്തിലെ മികച്ച എൻട്രികളിൽ നിന്ന് തിരഞ്ഞെടുത്തവ അനുസ്മരണ പരിപാടികളുടെ ഭാഗമായി പ്രദർശിപ്പിക്കുമെന്നും എംബസി അറിയിച്ചിട്ടുണ്ട്.
‘ഇന്ത്യ ത്രൂ മൈ ലെൻസ്’ ഫോട്ടോഗ്രാഫി മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇതിനുള്ള അപേക്ഷകൾ secondsecinfo@gmail.com എന്ന വിലാസത്തിൽ സമർപ്പിക്കാവുന്നതാണ്. 2026 ഓഗസ്റ്റ് 8 വരെയാണ് ഈ മത്സരത്തിൽ പങ്കെടുക്കുന്നതിന് അവസരം ലഭിക്കുന്നത്.
Cover Image: Pixabay.

