ഫിഫ വേൾഡ് കപ്പ് ഖത്തർ 2022: യോഗ്യതാ മത്സരത്തിൽ ഓസ്ട്രേലിയ 2-1-ന് യു എ ഇയെ തോൽപ്പിച്ചു

GCC News

ഫിഫ വേൾഡ് കപ്പ് ഖത്തർ 2022 ടൂർണമെന്റിന് യോഗ്യത നേടുന്നതിനായി 2022 ജൂൺ 7-ന് നടന്ന ഏഷ്യൻ പ്ലേ-ഓഫ് നാലാം മത്സരത്തിൽ ഓസ്ട്രേലിയ 2-1-ന് യു എ ഇയെ തോൽപ്പിച്ചു. ഖത്തറിലെ അൽ റയ്യാൻ സ്റ്റേഡിയത്തിൽ വെച്ചായിരുന്നു ഈ മത്സരം.

മത്സരത്തിന്റെ അമ്പത്തഞ്ചാം മിനിറ്റിൽ ഓസ്‌ട്രേലിയയുടെ മിഡ്ഫീൽഡർ ജാക്‌സൺ ഇർവിൻ ആദ്യ ഗോൾ നേടി. എന്നാൽ മത്സരത്തിന്റെ അമ്പത്തേഴാം മിനിറ്റിൽ യു എ ഇ കായോ കനീഡോ നേടിയ ഗോളിലൂടെ ഒപ്പമെത്തിയിരുന്നു.

മത്സരം എക്സ്ട്രാടൈമിലേക്ക് നീങ്ങുമെന്ന പ്രതീതി ഉയരുന്നതിനിടെ എൺപത്തിനാലാം മിനിറ്റിൽ മിഡ്ഫീൽഡർ ആജ്‌ദിൻ റുസ്റ്റിക് നേടിയ ഗോളിൽ ഓസ്‌ട്രേലിയ വിജയം കൈപ്പിടിയിലൊതുക്കി. ഇതോടെ ഫിഫ വേൾഡ് കപ്പ് ഖത്തർ 2022-ലെ ഗ്രൂപ്പ് ഡി-യിലെ സ്ഥാനത്തിനായി 2022 ജൂൺ 13-ന് നടക്കുന്ന പ്ലേ-ഓഫിൽ പെറുവുമായി ഏറ്റുമുട്ടുന്നതിന് ഓസ്ട്രേലിയ യോഗ്യത നേടി.

WAM