ഖത്തറുമായുള്ള വ്യോമയാന സേവനങ്ങൾ 2023 മെയ് 25 മുതൽ പുനഃസ്ഥാപിക്കുമെന്ന് ബഹ്‌റൈൻ സിവിൽ ഏവിയേഷൻ അഫയേഴ്‌സ് വകുപ്പ് വ്യക്തമാക്കി. 2023 മെയ് 15-ന് ബഹ്‌റൈൻ ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
2023 മെയ് 25 മുതൽ ഇരുരാജ്യങ്ങൾക്കിടയിലുമുള്ള വിമാനസർവീസുകൾ പുനരാരംഭിക്കുമെന്നാണ് ബഹ്‌റൈൻ സിവിൽ ഏവിയേഷൻ അഫയേഴ്‌സ് വകുപ്പ് അറിയിച്ചിരിക്കുന്നത്. നയതന്ത്രബന്ധം പുനഃസ്ഥാപിക്കാൻ ഖത്തറും ബഹ്‌റൈനും തമ്മിൽ അടുത്തിടെ ധാരണയിലെത്തിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് ഇരുരാജ്യങ്ങൾക്കിടയിലുമുള്ള വ്യോമയാന സേവനങ്ങൾ പുനരാരംഭിക്കുന്നത്.
ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം പുനഃസ്ഥാപിക്കാനും, ഉഭയകക്ഷിബന്ധം ശക്തമാക്കുന്നതിനും റിയാദിലെ ജി സി സി ആസ്ഥാനത്ത് 2023 ഏപ്രിലിൽ ചേർന്ന യോഗത്തിൽ ഖത്തർ – ബഹ്‌റൈൻ ഫോളോഅപ്പ് കമ്മിറ്റി തീരുമാനിച്ചിരുന്നു.