ദുബായ്: മെയ് 19 മുതൽ മൂന്ന് പുതിയ മെട്രോ ലിങ്ക് ബസ് റൂട്ടുകൾ ആരംഭിക്കുന്നതായി RTA

GCC News

2023 മെയ് 19, വെള്ളിയാഴ്ച മുതൽ മൂന്ന് പുതിയ മെട്രോ ലിങ്ക് ബസ് റൂട്ടുകൾ ആരംഭിക്കുമെന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു. 2023 മെയ് 15-നാണ് RTA ഇക്കാര്യം അറിയിച്ചത്.

https://twitter.com/rta_dubai/status/1658060550335524864

എമിറേറ്റിലെ മെട്രോ സേവനങ്ങൾ കൂടുതൽ വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം. മെയ് 19 മുതൽ താഴെ പറയുന്ന മെട്രോ ലിങ്ക് ബസ് റൂട്ടുകളാണ് പുതിയതായി പ്രവർത്തനം ആരംഭിക്കുന്നത്:

  • റൂട്ട് 51 – അൽ ഖൈൽ ഗേറ്റ്, ബിസിനസ് ബേ മെട്രോ സ്റ്റേഷൻ എന്നിവയെ ബന്ധിപ്പിച്ച് കൊണ്ട് തിരക്കേറിയ സമയങ്ങളിൽ ഓരോ 20 മിനിറ്റ് ഇടവേളകളിലും സർവീസ് നടത്തും.
  • റൂട്ട് SH1 – ദുബായ് മാൾ മെട്രോ സ്റ്റേഷൻ, ശോഭ റിയൽറ്റി മെട്രോ സ്റ്റേഷൻ എന്നിവയെ ബന്ധിപ്പിച്ച് കൊണ്ട് ഓരോ 60 മിനിറ്റ് ഇടവേളകളിലും സർവീസ് നടത്തും.
  • റൂട്ട് YM1 – യു എ ഇ എക്സ്ചേഞ്ച് മെട്രോ സ്റ്റേഷൻ, യിവു മാർക്കറ്റ് എന്നിവയെ ബന്ധിപ്പിച്ച് കൊണ്ട് ഓരോ 60 മിനിറ്റ് ഇടവേളകളിലും സർവീസ് നടത്തും.

ഇതോടൊപ്പം മെയ് 19 മുതൽ താഴെ പറയുന്ന ബസ് റൂട്ടുകളിൽ മാറ്റം വരുത്താനും RTA തീരുമാനിച്ചിട്ടുണ്ട്.

  • റൂട്ട് F47 – ഈ റൂട്ട് ദുബായ് ഇൻവെസ്റ്റ്മെന്റ് പാർക്ക് മെട്രോ സ്റ്റേഷനിൽ യാത്ര അവസാനിപ്പിക്കുന്ന രീതിയിൽ മാറ്റം വരുത്തുന്നതാണ്.
  • റൂട്ട് C15 – അൽ മംസാർ ബീച്ച് പാർക്ക് ബസ് സ്റ്റോപ്പ് കൂടി ഉൾപ്പെടുത്തുന്ന രീതിയിൽ ഈ റൂട്ട് വിപുലീകരിക്കുന്നതാണ്.
  • റൂട്ട് E102 – ഈ റൂട്ട് അൽ ജാഫിലിയ ബസ് സ്റ്റേഷനിൽ യാത്ര അവസാനിപ്പിക്കുന്ന രീതിയിൽ വിപുലീകരിക്കുന്നതാണ്.