രാജ്യത്തെ പൊതു മേഖലയിലെ ഈ വർഷത്തെ ഈദ് അവധി ദിനങ്ങൾ സംബന്ധിച്ച് ബഹ്റൈൻ സർക്കാർ ഒരു ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. 2024 ഏപ്രിൽ 7-ന് വൈകീട്ട് ബഹ്റൈൻ ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഇതുമായി ബന്ധപ്പെട്ട് ബഹ്റൈൻ കിരീടാവകാശി H.R.H. പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ ഒരു ഔദ്യോഗിക ഉത്തരവ് പുറത്തിറക്കിയിട്ടുണ്ട്.
ഇത് പ്രകാരം, ബഹ്റൈനിലെ പൊതു മേഖലയിലെ ഈ വർഷത്തെ ഈദ് അവധി ഈദുൽ ഫിത്ർ ദിനത്തിലും, തുടർന്നുള്ള രണ്ട് ദിനങ്ങളിലുമായിരിക്കുന്നതാണ്. ഈ മൂന്ന് ദിവസങ്ങളിൽ ബഹ്റൈനിലെ പൊതുസ്ഥാപനങ്ങൾ, മന്ത്രാലയങ്ങൾ മുതലായവ പ്രവർത്തിക്കുന്നതല്ല.
ഈദ് അവധിദിനങ്ങളുമായി ബന്ധപ്പെട്ട മൂന്ന് ദിവസങ്ങളിലേതെങ്കിലും ഒരു ദിവസം മറ്റു ഔദ്യോഗിക അവധിദിനങ്ങളുമായി കൂടിച്ചേർന്ന് വരുന്ന സാഹചര്യത്തിൽ ഒരു അധിക അവധി ദിനം അനുവദിക്കുമെന്നും ഈ അറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.
Cover Image: Al-fateh Grand Mosque, Bahrain. [Bahrain News Agency.]