ഈദ്: ഷാർജയിൽ വാഹനപാർക്കിംഗ് സൗജന്യം

featured GCC News

ഈദുൽ ഫിത്ർ അവധിയുമായി ബന്ധപ്പെട്ട് മൂന്ന് ദിവസം എമിറേറ്റിലെ പൊതു പാർക്കിംഗ് സംവിധാനങ്ങൾ സൗജന്യമാക്കിയതായി ഷാർജ സിറ്റി മുനിസിപ്പാലിറ്റി അറിയിച്ചു. 2024 ഏപ്രിൽ 6-നാണ് മുനിസിപ്പാലിറ്റി ഇക്കാര്യം അറിയിച്ചത്.

ഈ അറിയിപ്പ് പ്രകാരം, ഈദുൽ ഫിത്റിന്റെ ആദ്യ മൂന്ന് ദിനങ്ങളിൽ ഷാർജ നഗരത്തിലെ മുഴുവൻ പാർക്കിംഗ് ഇടങ്ങളിലും (വാരാന്ത്യങ്ങൾ, അവധിദിനങ്ങൾ തുടങ്ങിയ ദിവസങ്ങളിലും പാർക്കിംഗ് ഫീസ് ബാധകമാക്കിയിട്ടുള്ള, നീല നിറത്തിലുള്ള സൈൻ ബോർഡുകളുള്ള, പാർക്കിംഗ് ഇടങ്ങൾ ഒഴികെ) പാർക്കിംഗ് സൗജന്യമായിരിക്കും.