ഷാർജ: ഈദുൽ ഫിത്ർ അവധി ദിനങ്ങളിലെ പൊതു പാർക്കുകളുടെ പ്രവർത്തനസമയക്രമം

featured UAE

ഈദുൽ ഫിത്ർ അവധിദിനങ്ങളിലെ എമിറേറ്റിലെ പൊതു പാർക്കുകളുടെ പ്രവർത്തനസമയക്രമം സംബന്ധിച്ച് ഷാർജ മുനിസിപ്പാലിറ്റി അറിയിപ്പ് നൽകി. 2024 ഏപ്രിൽ 6-നാണ് ഷാർജ മുനിസിപ്പാലിറ്റി ഇക്കാര്യം അറിയിച്ചത്.

ഈ അറിയിപ്പ് പ്രകാരം ഈദുൽ അദ്ഹ അവധി ദിനങ്ങളുമായി ബന്ധപ്പെട്ട് പാർക്കുകളുടെ പ്രവർത്തന സമയത്തിൽ മാറ്റം വരുത്തിയിട്ടുണ്ട്. ഈദുൽ അദ്ഹ അവധി ദിനങ്ങളിൽ ഷാർജയിലെ പാർക്കുകൾ താഴെ പറയുന്ന സമയക്രമം പാലിച്ച് കൊണ്ട് പ്രവർത്തിക്കുന്നതാണ്:

  • ഷാർജ നാഷണൽ പാർക്ക് – രാവിലെ 8 മുതൽ അർദ്ധരാത്രി വരെ.
  • റോള പാർക്ക് – രാവിലെ 8 മുതൽ അർദ്ധരാത്രി വരെ.
  • മറ്റു പാർക്കുകൾ – വൈകീട്ട് 4 മണിമുതൽ രാത്രി 10 മണിവരെ തുറന്ന് പ്രവർത്തിക്കുന്നതാണ്.