ഈദുൽ ഫിത്ർ അറിയിക്കുന്നതിനായി ഏഴ് ഇടങ്ങളിൽ പീരങ്കികൾ വിന്യസിക്കുമെന്ന് ദുബായ് പോലീസ്

UAE

എമിറേറ്റിലെ ഏഴ് ഇടങ്ങളിൽ ഈദുൽ ഫിത്ർ അറിയിച്ച് കൊണ്ട് മുഴങ്ങുന്ന പീരങ്കികൾ വിന്യസിക്കുമെന്ന് ദുബായ് പോലീസ് ഹെഡ്ക്വാർട്ടേഴ്‌സ് അറിയിച്ചു. 2024 ഏപ്രിൽ 7-നാണ് ദുബായ് മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്.

താഴെ പറയുന്ന ഇടങ്ങളിലാണ് ഈ പീരങ്കികൾ വിന്യസിക്കുന്നത്:

  • ഗ്രാൻഡ് സബീൽ പള്ളിയുടെ സമീപമുള്ള സബീൽ.
  • നാദ് അൽ ഷിബ.
  • നാദ് അൽ ഹമ്മർ.
  • ബറാഹ.
  • അൽ ബർഷ.
  • ഉം സുഖീം.
  • ഹത്ത.