ബഹ്‌റൈൻ: 2026 മെയ് മാസത്തിലെ ഇന്ധന വില പ്രഖ്യാപിച്ചു

GCC News

2026 മെയ് മാസത്തിലെ ഇന്ധന വില സംബന്ധിച്ച് ബഹ്‌റൈൻ ഫ്യുവൽ പ്രൈസിങ് ആൻഡ് മോണിറ്ററിങ് കമ്മിറ്റി ഔദ്യോഗിക പ്രഖ്യാപനം നടത്തി. 2026 മെയ് 1-നാണ് ബഹ്‌റൈൻ ന്യൂസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

2026 മെയ് മാസത്തിലെ ബഹ്‌റൈനിലെ ഇന്ധന വില:

  • ജയ്യിദ് (91) – ലിറ്ററിന് 0.233 ദിനാർ.
  • മുംതാസ് (95) – ലിറ്ററിന് 0.269 ദിനാർ.
  • സൂപ്പർ (98) – ലിറ്ററിന് 0.362 ദിനാർ.
  • ഡീസൽ – ലിറ്ററിന് 0.229 ദിനാർ.

ഈ പുതുക്കിയ ഇന്ധന വില 2026 മെയ് 2 മുതൽ ബഹ്‌റൈനിൽ പ്രാബല്യത്തിൽ വരുന്നതാണ്.