ബഹ്‌റൈൻ: അആലി ഹൈവേയിൽ ഗതാഗത നിയന്ത്രണം

Bahrain

അറ്റകുറ്റപ്പണികൾക്കായി അആലി ഹൈവേയുടെ ഒരു ഭാഗത്ത് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി ബഹ്‌റൈൻ മിനിസ്ട്രി ഓഫ് വർക്സ് അറിയിച്ചു. റോഡ് 4249, റോഡ് 4262 എന്നിവയ്ക്കിടയിലെ അഴുക്കു ചാൽ ശൃംഖലയിലെ അറ്റകുറ്റപ്പണികൾക്കായാണ് ഈ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നത്.

ഈ അറിയിപ്പ് പ്രകാരം, ഈ മേഖലയിലെ റോഡിൽ ബുരി ഭാഗത്തേക്ക് പടിഞ്ഞാറ് ദിശയിൽ സഞ്ചരിക്കുന്ന ഒരു വരി അടച്ചിട്ടുണ്ട്. 2022 മാർച്ച് 24 മുതൽ ഈ നിയന്ത്രണം പ്രാബല്യത്തിൽ വന്നിട്ടുണ്ട്.

ഈ ഗതാഗത നിയന്ത്രണം പതിനഞ്ച് ദിവസത്തേക്ക് തുടരുന്നതാണ്.