അന്താരാഷ്ട തൊഴിലാളി ദിനത്തോടനുബന്ധിച്ച് 2021 മെയ് 2, ഞായറാഴ്ച്ച രാജ്യത്തെ പൊതു മേഖലയിൽ അവധിയായിരിക്കുമെന്ന് ബഹ്‌റൈൻ സർക്കാർ അറിയിച്ചു. ഇത്തവണ തൊഴിലാളി ദിനം (മെയ് 1) ശനിയാഴ്ച്ച അവധിദിനത്തിലായതിനാലാണ് ഞായറാഴ്ച്ച അധിക അവധി നൽകാൻ തീരുമാനിച്ചിരിക്കുന്നത്. ബഹ്‌റൈൻ ന്യൂസ് ഏജൻസിയാണ് ഇക്കാര്യം അറിയിച്ചത്.
ബഹ്‌റൈൻ കിരീടാവകാശി H.R.H പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ ഏപ്രിൽ 26-ന് ഇത് സംബന്ധിച്ച് ഒരു ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കിയിട്ടുണ്ട്. ഈ വിജ്ഞാപന പ്രകാരം, രാജ്യത്തെ മുഴുവൻ മന്ത്രാലയങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവയ്ക്ക് മെയ് 2-ന് അവധി നൽകിയിട്ടുണ്ട്.