ദുബായിൽ 2 ആഴ്ച്ചത്തേക്ക് പാർക്കിങ്ങ് സൗജന്യമാക്കി

GCC News

ദുബായിൽ രണ്ടാഴ്ച്ചത്തേക്ക് പാർക്കിങ്ങ് സൗജന്യമാക്കിയതായി ദുബായ് റോഡ്സ് ട്രാൻസ്‌പോർട് അതോറിറ്റി തിങ്കളാഴ്ച്ച അറിയിച്ചു. മാർച്ച് 31, ചൊവാഴ്ച്ച മുതൽ ഏപ്രിൽ 13 വരെ രണ്ടാഴ്ച്ചത്തേക്കാണ് ഈ ഇളവ് നൽകിയിട്ടുള്ളത്.

എല്ലാ പെയ്ഡ് പാർക്കിങ്ങുകളിലും ബഹുനില പാർക്കിങ്ങ് സംവിധാനങ്ങളിലും ഈ ഇളവ് ബാധകമാക്കിയിട്ടുണ്ട്.