ബഹ്‌റൈൻ നാഷണൽ ഡേ ആഘോഷങ്ങളുടെ ഭാഗമായി 2021 ഡിസംബർ 16, വ്യാഴാഴ്ച്ച, ഡിസംബർ 17, വെള്ളിയാഴ്ച്ച എന്നീ ദിനങ്ങളിൽ ഔദ്യോഗിക അവധി പ്രഖ്യാപിച്ച് കൊണ്ട് ബഹ്‌റൈൻ കിരീടാവകാശിയും, പ്രധാനമന്ത്രിയുമായ H.R.H. പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ ഉത്തരവ് പുറത്തിറക്കി. ബഹ്‌റൈൻ ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഈ ഉത്തരവ് പ്രകാരം, ഡിസംബർ 16, 17 തീയതികളിൽ രാജ്യത്തെ മന്ത്രാലയങ്ങൾ, സർക്കാർ വകുപ്പുകൾ, പൊതു മേഖലാ സ്ഥാപനങ്ങൾ എന്നിവയ്ക്ക് അവധിയായിരിക്കും. 2021 ഡിസംബർ 17, വെള്ളിയാഴ്ച്ചത്തെ പൊതു അവധി ദിനവുമായി ഒരുമിച്ച് വരുന്നതിനാൽ, ഡിസംബർ 19, ഞായറാഴ്ച്ച ബദല്‍ പൊതു അവധിദിനം എന്ന രീതിയിൽ നൽകുമെന്നും ഈ ഉത്തരവിൽ വ്യക്തമാക്കുന്നു.
Cover Photo: National Day Celebrations at Muharraq Governorate 2021 [Source: Bahrain News Agency.]