റിഫാ സ്ട്രീറ്റിൽ 2022 ഓഗസ്റ്റ് 21, ഞായറാഴ്ച മുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി ബഹ്‌റൈൻ വർക്സ് മിനിസ്ട്രി അറിയിച്ചു. 2022 ഓഗസ്റ്റ് 21-നാണ് മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.
ഈ അറിയിപ്പ് പ്രകാരം, റിഫാ സ്ട്രീറ്റിൽ ഇരു വശത്തേക്കും ഒരു ലെയിൻ വീതം (ഘട്ടം ഘട്ടമായി) അടയ്ക്കുന്നതാണ്. ഓഗസ്റ്റ് 21, ഞായറാഴ്ച മുതൽ 2022 സെപ്റ്റംബർ 12, തിങ്കളാഴ്ച വരെയാണ് (ദിനവും രാത്രി 11 മുതൽ പുലർച്ചെ 5 വരെ, പൊതു അവധി ദിനങ്ങളിൽ ഒഴികെ) ഈ നിയന്ത്രണം.
ഈ കാലയളവിൽ റിഫാ സ്ട്രീറ്റിലെ ഗതാഗതം ഇരു വശത്തേക്കും ഓരോ ലെയിൻ മാത്രമാക്കി പരിമിതപ്പെടുത്തുന്നതാണ്. ഈ റോഡിലെ അറ്റകുറ്റപ്പണികൾ തീർക്കുന്നതിനായാണ് ഈ നിയന്ത്രണം. ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയവുമായി ചേർന്നാണ് ഈ നിയന്ത്രണം ഏർപ്പെടുത്തുന്നത്.