അൽ ഫത്തേഹ് ഹൈവേയിൽ 2023 ജൂലൈ 24 മുതൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി ബഹ്‌റൈൻ വർക്സ് മിനിസ്ട്രി അറിയിച്ചു. ബഹ്‌റൈൻ ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
അൽ ഫത്തേഹ് ഹൈവേയിലൂടെ മിനാ സൽമാനിലേക്ക് തെക്ക് ദിശയിൽ ബാനി ഒത്ബാഹ് അവന്യൂ വഴിയുള്ള ഗതാഗതമാണ് ഭാഗികമായി നിയന്ത്രിക്കുന്നത്. ഈ മേഖലയിൽ വാഹനങ്ങൾ കടത്തിവിടുന്നതിനായി അൽ ഫത്തേഹ് ഹൈവേ, അവാൽ, ബാനി ഒത്ബാഹ് അവന്യൂ എന്നിവയുടെ ഇന്റർസെക്ഷനിൽ ഒരു അണ്ടർപാസ് ഭാഗികമായി തുറന്ന് കൊടുത്തിട്ടുണ്ട്.
ഇവിടെ മിനാ സൽമാനിലേക്ക് രണ്ട് ലേനുകളും, ബഹ്‌റൈൻ ബേയിലേക്ക് ഒരു ലേനും തുറന്ന് കൊടുക്കുന്നതാണ്. അഞ്ച് മാസത്തേക്കാണ് ഈ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.