ജോൺസൻ & ജോൺസൺ നിർമ്മിക്കുന്ന COVID-19 വാക്സിന് രാജ്യത്ത് അടിയന്തിര ഉപയോഗത്തിനുള്ള അംഗീകാരം നൽകിയതായി ബഹ്റൈൻ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. ബഹ്റൈനിലെ നാഷണൽ ഹെൽത്ത് റെഗുലേറ്ററി അതോറിറ്റിയാണ് (NHRA) ഈ വാക്സിന് അംഗീകാരം നൽകിയത്.
ഫെബ്രുവരി 25-നാണ് ബഹ്റൈൻ ന്യൂസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ബഹ്റൈൻ അടിയന്തിര ഉപയോഗത്തിനുള്ള അനുമതി നൽകുന്ന അഞ്ചാമത്തെ COVID-19 വാക്സിനാണിത്. നേരത്തെ സിനഫോം വാക്സിൻ, ഫൈസർ വാക്സിൻ, കോവിഷീൽഡ് ആസ്ട്രസെനേക്കാ വാക്സിൻ, സ്പുട്നിക് V എന്നിവയ്ക്കും ബഹ്റൈൻ NHRA ഈ അനുമതി നൽകിയിരുന്നു.
ജോൺസൻ & ജോൺസനു കീഴിലുള്ള ജാൻസൻ വാക്സിൻസാണ് ഈ കൊറോണ വൈറസ് വാക്സിൻ നിർമ്മിച്ചിരിക്കുന്നത്. ഒറ്റ ഡോസ് കുത്തിവെപ്പ് എന്ന രീതിയിലാണ് ഈ വാക്സിൻ നൽകുന്നത്. COVID-19-നെതിരെ ഈ വാക്സിൻ വളരെ ഫലപ്രദമാണെന്നാണ് നിലവിൽ ലഭ്യമാകുന്ന റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നത്.