ബഹ്‌റൈൻ നിയമകാര്യ വകുപ്പ് മന്ത്രി ഇന്ത്യൻ നിയമ-നീതി വകുപ്പ് മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

GCC News

ബഹ്‌റൈൻ നിയമകാര്യ വകുപ്പ് മന്ത്രി യൂസഫ് ബിൻ അബ്‌ദുൽഹുസൈൻ ഖലാഫ് ഇന്ത്യൻ നിയമ-നീതി വകുപ്പ് മന്ത്രി ശ്രീ. അർജുൻ റാം മേഘ്‌വാളുമായി കൂടിക്കാഴ്ച നടത്തി. ബഹ്‌റൈനിൽ വെച്ചായിരുന്നു കൂടിക്കാഴ്ച.

2025 മെയ് 30-നാണ് ബഹ്‌റൈൻ ന്യൂസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ബഹ്‌റൈനിലെ ഇന്റർനാഷണൽ ഡിസ്പ്യൂട്ട് റെസലൂഷൻ കൗൺസിൽ സെക്രട്ടറി ജനറൽ പ്രൊഫസർ മരിക് പോൾസൺ ഈ കൂടിക്കാഴ്ചയിൽ പങ്കെടുത്തു.

Source: Bahrain News Agency.

ഇന്ത്യയും, ബഹ്‌റൈനും തമ്മിലുള്ള ശക്തമായ ബന്ധങ്ങൾ ബഹ്‌റൈൻ നിയമകാര്യ വകുപ്പ് മന്ത്രി പ്രത്യേകം ചൂണ്ടിക്കാട്ടി. ഇരുരാജ്യങ്ങളും തമ്മിൽ തുടർന്നും സഹകരിച്ച് പ്രവർത്തിക്കേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം ഊന്നിപ്പറഞ്ഞു.

വിവിധ മേഖലകളിൽ ഇന്ത്യയും, ബഹ്‌റൈനും തമ്മിലുള്ള സഹകരണം കൂടുതൽ മികച്ചതാക്കുന്നതിനെക്കുറിച്ച് ഇരുവരും ചർച്ച ചെയ്തു.