രാജ്യത്തെ വിവിധ ഗവർണറേറ്റുകളിൽ കഴിഞ്ഞ ഒരാഴ്ച്ചയ്ക്കിടയിൽ 1159 പരിശോധനകൾ നടത്തിയതായി ബഹ്റൈൻ ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (LMRA) അറിയിച്ചു. 2024 ജനുവരി 22-നാണ് ബഹ്റൈൻ ന്യൂസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
രാജ്യത്തെ നിയമങ്ങൾ ലംഘിച്ച് കൊണ്ട് ബഹ്റൈനിൽ തുടരുന്ന പ്രവാസികളെ കണ്ടെത്തുന്നതിനായും, തൊഴിൽ മേഖലയിലെ ക്രമക്കേടുകൾ കണ്ടെത്തുന്നതിനായും 2024 ജനുവരി 14 മുതൽ 2024 ജനുവരി 20 വരെയുള്ള ഒരാഴ്ച്ചത്തെ കാലയളവിൽ 1159 പരിശോധനകളാണ് LMRA നടത്തിയത്.
ഈ കാലയളവിൽ, ഇത്തരം നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട് 184 പ്രവാസി തൊഴിലാളികളെ അറസ്റ്റ് ചെയ്തതായി LMRA അറിയിച്ചു. ഈ കാലയളവിൽ 207 പ്രവാസികളെ നാട് കടത്തിയതായും LMRA കൂട്ടിച്ചേർത്തു.