ദുബായ്: ഗതാഗതം സുഗമമാക്കുന്നതിനായി വിവിധ ഇടങ്ങളിൽ RTA നടപടികൾ സ്വീകരിച്ചു

featured GCC News

എമിറേറ്റിലെ ഗതാഗതം സുഗമമാക്കുന്നതിനായി 2023-ൽ ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) പതിനാല് വ്യത്യസ്ത ഇടങ്ങളിൽ ട്രാഫിക് പരിഷ്‌കരണ നടപടികൾ സ്വീകരിച്ചു. ദുബായ് മീഡിയ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.

ഈ പരിഷ്‌കരണ നടപടികളുടെ ഭാഗമായി വിവിധ ഇടങ്ങളിൽ യാത്രാ സമയം അമ്പത് ശതമാനം വരെ വെട്ടികുറയ്ക്കുന്നതിന് സാധിച്ചതായി RTA വ്യക്തമാക്കിയിട്ടുണ്ട്. വിവിധ റോഡുകളിൽ പരമാവധി ഉൾക്കൊള്ളാനാകുന്ന വാഹനങ്ങളുടെ എണ്ണം 25 ശതമാനത്തോളം വർധിപ്പിക്കുന്നതിനും ഈ നടപടികളിലൂടെ സാധിച്ചതായി RTA കൂട്ടിച്ചേർത്തു.

RTA-യുടെ ക്വിക്ക് ട്രാഫിക് ഇമ്പ്രൂവ്മെന്റ്സ് പ്ലാനിന്റെ ഭാഗമായാണ് ഈ നടപടികൾ. ഇതിലൂടെ 2023-2024 കാലയളവിൽ ദുബായിലെ വിവിധ ഇടങ്ങളിലായി 45 ട്രാഫിക് സൊലൂഷനുകൾ നടപ്പിലാക്കുന്നതിനാണ് RTA ലക്ഷ്യമിടുന്നത്.

ഈ നടപടികൾ ദുബായിലെ അടിസ്ഥാനസൗകര്യ വികസനം, റോഡ് സുരക്ഷാ, കാര്യക്ഷമമായ ഗതാഗത സൗകര്യങ്ങൾ എന്നിവ ഉറപ്പ് വരുത്തുന്നു.