ഖത്തർ: ദോഹ മെട്രോ പ്രത്യേക റമദാൻ വീക്കിലി പാസ് പുറത്തിറക്കി

GCC News

യാത്രികർക്ക് റമദാൻ മാസത്തിൽ ഉപയോഗിക്കുന്നതിനായി പ്രത്യേക വീക്കിലി പാസ് പുറത്തിറക്കിയതായി ദോഹ മെട്രോ ആൻഡ് ലുസൈൽ ട്രാം അധികൃതർ അറിയിച്ചു. 2024 മാർച്ച് 11-നാണ് ദോഹ മെട്രോ ആൻഡ് ലുസൈൽ ട്രാം അധികൃതർ ഇക്കാര്യം അറിയിച്ചത്.

മുപ്പത് റിയാൽ മൂല്യമുള്ള ഈ വീക്കിലി പാസ് ഉപയോഗിച്ച് കൊണ്ട് യാത്രികർക്ക് ഏഴ് ദിവസം വരെ പരിധിയില്ലാതെ മെട്രോ, ട്രാം സേവനങ്ങൾ ഉപയോഗപ്പെടുത്താവുന്നതാണ്. റമദാൻ മാസത്തിൽ ദോഹ നഗരത്തിൽ ഉടനീളം യാത്ര ചെയ്യുന്നതിനും നഗരം ചുറ്റുന്നതിനും യാത്രികരെ സഹായിക്കുന്നതിനാണ് ഇത്തരം ഒരു പാസ് പുറത്തിറക്കിയിരിക്കുന്നത്.

2024 മാർച്ച് 11 മുതൽ ഏപ്രിൽ 11 വരെയാണ് ഈ പാസുകൾ ലഭ്യമാക്കുന്നത്. മെട്രോ, ട്രാം സ്റ്റേഷനുകളിലെ ട്രാവൽ കാർഡ് വെൻഡിങ് മെഷിനുകളിൽ നിന്ന് ഈ പാസ് ലഭ്യമാണ്.