സൗദി അറേബ്യ: പതാക ദിനം ആചരിച്ചു

GCC News

2024 മാർച്ച് 11, തിങ്കളാഴ്ച സൗദി അറേബ്യ പതാക ദിനമായി ആചരിച്ചു. ഇതിന്റെ ഭാഗമായി രാജ്യത്തുടനീളം പ്രത്യേക പരിപാടികൾ അരങ്ങേറി.

എല്ലാ വർഷവും മാർച്ച് 11 പതാക ദിനമായി ആചരിക്കാൻ തീരുമാനിച്ച് കൊണ്ട് സൗദി രാജാവ് H.R.H. കിംഗ് സൽമാൻ കഴിഞ്ഞ വർഷം ഒരു ഔദ്യോഗിക ഉത്തരവ് പുറത്തിറക്കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് 2024 മാർച്ച് 11-ന് സൗദി അറേബ്യ രണ്ടാമത്തെ പതാക ദിനമായി ആചരിച്ചത്.

Source: Saudi Press Agency.

പതാക ദിനത്തിന്റെ ഭാഗമായി സൗദി അറേബ്യയിലെ പട്ടണങ്ങൾ, തെരുവുകൾ, കെട്ടിടങ്ങൾ എന്നിവ ദേശീയ പതാക കൊണ്ട് അലങ്കരിച്ചിരുന്നു. രാജ്യത്തെ വിദ്യാലയങ്ങളിലും, സർവകലാശാലകളിലും പ്രത്യേക പതാക ദിന പരിപാടികൾ സംഘടിപ്പിച്ചിരുന്നു.

സൗദി അറേബ്യയുടെ ദേശീയ പതാകയോടുള്ള ആദരസൂചകമായാണ് എല്ലാ വർഷവും മാർച്ച് 11 പതാക ദിനമായി ആചരിക്കാൻ തീരുമാനിച്ചത്. പതാക ദിനത്തിന്റെ ഭാഗമായി രാജ്യത്തുടനീളം പൊതു ഇടങ്ങളിലും മറ്റും സൗദി ദേശീയ പതാക ഉയർത്തിയിരുന്നു.