ബഹ്‌റൈൻ: തൊഴിൽ മേഖലയിലെ അനധികൃത പ്രവർത്തനരീതികൾ കണ്ടെത്തുന്നതിനായുള്ള പരിശോധനകൾ ശക്തമാക്കിയതായി LMRA

GCC News

തൊഴിൽ മേഖലയിലെ നിയമവിരുദ്ധമായ പ്രവണതകൾ കണ്ടെത്തുന്നതിനുള്ള പരിശോധനകൾ രാജ്യവ്യാപകമായി ശക്തമാക്കിയതായി ബഹ്‌റൈൻ ലേബർ മാർക്കറ്റ് അതോറിറ്റി (LMRA) അറിയിച്ചു. 2023 ജൂൺ 11-നാണ് ബഹ്‌റൈൻ ന്യൂസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ബഹ്റൈനിലെ തൊഴിൽ മേഖലയെ വ്യവസ്ഥപ്പെടുത്തുന്നതിനും ഇതിലൂടെ LMRA ലക്ഷ്യമിടുന്നു. എല്ലാവരുടെയും അവകാശങ്ങളെ സംരക്ഷിച്ച് കൊണ്ടുള്ള ഒരു തൊഴിൽ അന്തരീക്ഷം നിലനിർത്തുന്നതാണ് LMRA-യുടെ പ്രധാന ലക്ഷ്യമെന്ന് അതോറിറ്റി ആക്ടിങ്ങ് ഡെപ്യൂട്ടി ചീഫ് എക്സിക്യൂട്ടീവ് നൂറ ഇസ മുബാറക് വ്യക്തമാക്കി.

തൊഴിൽ മേഖലയിലെ നിയമലംഘനങ്ങൾ ഒരു തരത്തിലും അനുവദിക്കില്ലെന്ന് അവർ അറിയിച്ചു. ബഹ്‌റൈനിലെ എല്ലാ പ്രദേശങ്ങളിലും ഇതുമായി ബന്ധപ്പെട്ട ശക്തമായ പരിശോധനാ നടപടികൾ, പ്രചാരണ പരിപാടികൾ എന്നിവ സംഘടിപ്പിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.

2023-ന്റെ ആദ്യ പാദത്തിൽ LMRA പതിനായിരത്തിലധികം സംയുക്ത പരിശോധനകൾ നടത്തിയിട്ടുണ്ട്. ഇത് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 56 ശതമാനം കൂടുതലാണ്.