ബഹ്‌റൈൻ: വാക്സിൻ കുത്തിവെപ്പ് സംബന്ധിച്ച് ആരോഗ്യ മന്ത്രാലയം അറിയിപ്പ് പുറത്തിറക്കി

Bahrain

ബഹ്‌റൈനിലെ പ്രവാസികൾക്കും, പൗരന്മാർക്കും COVID-19 വാക്സിൻ കുത്തിവെപ്പിനായി റജിസ്റ്റർ ചെയ്യുന്ന അവസരത്തിൽ പ്രഥമഗണന നൽകുന്ന വാക്സിനുകൾ വാക്സിൻ തിരഞ്ഞെടുക്കുന്നതിനുള്ള സൗകര്യം ഏർപ്പെടുത്തിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഫെബ്രുവരി 28-നാണ് ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

https://twitter.com/MOH_Bahrain/status/1365999402985340930

വാക്സിൻ കുത്തിവെപ്പിനായി റജിസ്റ്റർ ചെയ്യുന്ന സംവിധാനത്തിൽ ഏർപ്പെടുത്തിയിട്ടുള്ള പുതിയ സൗകര്യപ്രകാരം, വാക്സിൻ സ്വീകരിക്കാൻ ആഗ്രഹിക്കുന്ന വ്യക്തിക്ക് ഇഷ്ടമുള്ള രണ്ട് വാക്സിനുകൾ തിരഞ്ഞെടുക്കാവുന്നതാണ്. ആദ്യത്തെ വാക്സിൻ ലഭ്യമല്ലായെങ്കിൽ, രണ്ടാമത്തെ വാക്സിൻ ലഭിക്കുന്നതിന് ഈ സംവിധാനത്തിലൂടെ സാധിക്കുന്നതാണ്. ആരോഗ്യ മന്ത്രാലയത്തിന്റെ ‘BeAware’ ആപ്പിലൂടെ ഈ രജിസ്‌ട്രേഷൻ നടപടി പൂർത്തിയാക്കാവുന്നതാണ്.

ഓൺലൈൻ രജിസ്‌ട്രേഷൻ സംവിധാനത്തിലൂടെ നിലവിൽ നാല് COVID-19 വാക്സിനുകൾ തിരഞ്ഞെടുക്കുന്നതിനുള്ള സൗകര്യം മന്ത്രാലയം നൽകുന്നുണ്ട്. സിനഫോം വാക്സിൻ, ഫൈസർ വാക്സിൻ, കോവിഷീൽഡ്‌ ആസ്ട്രസെനേക്കാ വാക്സിൻ, സ്പുട്നിക് V എന്നിവയാണിവ. ഇതിന് പുറമെ ജോൺസൻ & ജോൺസൺ നിർമ്മിക്കുന്ന COVID-19 വാക്സിനും ബഹ്‌റൈൻ ഔദ്യോഗിക അനുമതി നൽകിയിട്ടുണ്ട്.