രാജ്യത്തെ വാണിജ്യ കേന്ദ്രങ്ങളിലേക്കും, സർക്കാർ തൊഴിലിടങ്ങളിലേക്കും പ്രവേശിക്കുന്നതിനുള്ള നിബന്ധനകൾ സംബന്ധിച്ച് ബഹ്‌റൈനിലെ കൊറോണ വൈറസ് പ്രതിരോധ പ്രവർത്തനങ്ങളുടെ ചുമതലയുള്ള നാഷണൽ മെഡിക്കൽ ടാസ്ക്ഫോഴ്സ് അറിയിപ്പ് നൽകി. രാജ്യത്ത് നിലവിൽ ഏർപ്പെടുത്തിയിട്ടുള്ള COVID-19 സുരക്ഷാ നിയന്ത്രണങ്ങൾ 2021 ജൂൺ 25 വരെ തുടരാൻ തീരുമാനിച്ചതിന്റെ ഭാഗമായാണ് ഈ അറിയിപ്പ്.
COVID-19 സുരക്ഷാ നിയന്ത്രണങ്ങൾ 2021 ജൂൺ 25 വരെ തുടരാൻ തീരുമാനിച്ചതായി ടാസ്ക്ഫോഴ്സ് ജൂൺ 8-ന് വൈകീട്ട് അറിയിച്ചിരുന്നു. ദിനംപ്രതിയുള്ള COVID-19 രോഗബാധിതരുടെ എണ്ണത്തിൽ നിലവിൽ പ്രകടമാകുന്ന കുറവ് തുടരുന്നതിനായാണ് നിയന്ത്രണങ്ങൾ നീട്ടാൻ തീരുമാനിച്ചത്.
ബഹ്‌റൈനിലെ രാജ്യത്തെ വാണിജ്യ കേന്ദ്രങ്ങളിലേക്കും, സർക്കാർ തൊഴിലിടങ്ങളിലേക്കും പ്രവേശിക്കുന്നതിനുള്ള നിബന്ധനകൾ:
- COVID-19 വാക്സിനെടുത്ത 18 വയസ്സിന് മുകളിൽ പ്രായമായുള്ളവർക്ക് മാത്രമാണ് വാണിജ്യ കേന്ദ്രങ്ങളിലേക്ക് പ്രവേശനം നൽകുന്നത്. ഇതിനായി ഇവർ ‘BeAware Bahrain’ ആപ്പിലൂടെയോ, വാക്സിനേഷൻ സർട്ടിഫിക്കറ്റിലൂടെയോ വാക്സിൻ സ്വീകരിച്ചതിന്റെ തെളിവ് ഹാജരാക്കേണ്ടതാണ്. രണ്ടാം ഡോസ് വാക്സിനെടുത്ത് 14 ദിവസം പൂർത്തിയാക്കിയവർക്ക് മാത്രമാണ് ഈ അനുമതി.
- COVID-19 വാക്സിനെടുത്ത 18 വയസ്സിന് മുകളിൽ പ്രായമായുള്ളവർക്ക് മാത്രമാണ് സർക്കാർ മേഖലയിലെ തൊഴിലിടങ്ങളിൽ തൊഴിൽ ചെയ്യുന്നതിന് നേരിട്ടെത്തുന്നതിന് അനുമതി നൽകിയിരിക്കുന്നത്. സർക്കാർ സേവനകേന്ദ്രങ്ങൾ, ഓഫീസുകൾ മുതലായ ഇടങ്ങളിൽ ഈ തീരുമാനം ബാധകമാണ്. ഇതിനായി ഇവർ ‘BeAware Bahrain’ ആപ്പിലൂടെയോ, വാക്സിനേഷൻ സർട്ടിഫിക്കറ്റിലൂടെയോ വാക്സിൻ സ്വീകരിച്ചതിന്റെ തെളിവ് ഹാജരാക്കേണ്ടതാണ്. രണ്ടാം ഡോസ് വാക്സിനെടുത്ത് 14 ദിവസം പൂർത്തിയാക്കിയവർക്ക് മാത്രമാണ് ഈ അനുമതി.
COVID-19 സുരക്ഷാ നിയന്ത്രണങ്ങൾ 2021 ജൂൺ 25 വരെ തുടരാൻ തീരുമാനിച്ച പ്രകാരം രാജ്യത്ത് പ്രവർത്തന അനുമതി നൽകിയിട്ടുള്ളതും, പ്രവർത്തനങ്ങൾ വിലക്കിയിട്ടുള്ളതുമായ വിവിധ മേഖലകൾ സംബന്ധിച്ച് അധികൃതർ കഴിഞ്ഞ ദിവസം അറിയിപ്പ് നൽകിയിരുന്നു.