ബഹ്‌റൈൻ: COVID-19 നിയന്ത്രണങ്ങൾ ജൂൺ 25 വരെ തുടരാൻ തീരുമാനം

GCC News

രാജ്യത്ത് നിലവിൽ ഏർപ്പെടുത്തിയിട്ടുള്ള COVID-19 സുരക്ഷാ നിയന്ത്രണങ്ങൾ 2021 ജൂൺ 25 വരെ തുടരാൻ തീരുമാനിച്ചതായി ബഹ്‌റൈനിലെ കൊറോണ വൈറസ് പ്രതിരോധ പ്രവർത്തനങ്ങളുടെ ചുമതലയുള്ള നാഷണൽ മെഡിക്കൽ ടാസ്ക്ഫോഴ്സ് അറിയിച്ചു. ദിനംപ്രതിയുള്ള COVID-19 രോഗബാധിതരുടെ എണ്ണത്തിൽ നിലവിൽ പ്രകടമാകുന്ന കുറവ് തുടരുന്നതിനായാണ് ഇത്തരം ഒരു നടപടിയെന്ന് അധികൃതർ വ്യക്തമാക്കി.

ജൂൺ 8-ന് വൈകീട്ടാണ് അധികൃതർ ഇക്കാര്യം അറിയിച്ചത്. COVID-19 നിയന്ത്രണങ്ങൾ തുടരുന്നതിന്റെ ഭാഗമായി താഴെ പറയുന്ന നിബന്ധനകളും നാഷണൽ മെഡിക്കൽ ടാസ്ക്ഫോഴ്സ് അറിയിച്ചിട്ടുണ്ട്.

2021 ജൂൺ 25 വരെ ബഹ്‌റൈനിൽ താഴെ പറയുന്ന സുരക്ഷാ മാനദണ്ഡങ്ങൾ തുടരും:

  • സർക്കാർ മേഖലയിലെ ജീവനക്കാരിൽ 75 ശതമാനം പേർക്ക് വർക്ക് ഫ്രം ഹോം തുടരും.
  • ബഹ്റൈനിലേക്കുള്ള യാത്രാ നിബന്ധനകൾ തുടരും.

2021 ജൂൺ 25 വരെ ബഹ്‌റൈനിൽ താഴെ പറയുന്ന മേഖലകളിൽ നിയന്ത്രണങ്ങൾ തുടരും:

  • ഷോപ്പിംഗ് മാളുകൾ, വാണിജ്യ സ്ഥാപനങ്ങൾ.
  • റെസ്റ്ററന്റുകൾ, കഫെ മുതലായ ഭക്ഷണശാലകളിൽ നിന്ന് ഡെലിവറി, ടേക്ക് എവേ സേവനങ്ങൾ മാത്രം.
  • ജിം, സ്പോർട്സ് ഹാൾ, സ്വിമ്മിങ്ങ് പൂൾ, വിനോദകേന്ദ്രങ്ങൾ എന്നിവ അടച്ചിടും.
  • സിനിമാശാലകൾ പ്രവർത്തിക്കില്ല.
  • സാമൂഹിക പരിപാടികൾ, കോൺഫെറൻസുകൾ എന്നിവയ്ക്കുള്ള വിലക്ക് തുടരും.
  • കായികവിനോദ മത്സരങ്ങളിൽ കാണികളെ പങ്കെടുപ്പിക്കില്ല.
  • സലൂൺ, ബ്യൂട്ടി പാർലർ, ബാർബർ ഷോപ്പ് എന്നിവ അടച്ചിടും.
  • വീടുകളിൽ വെച്ചുള്ള സാമൂഹിക ഒത്ത്ചേരലുകൾ അനുവദിക്കില്ല.
  • വിദ്യാലയങ്ങൾ, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ, കിന്റർഗാർട്ടനുകൾ, നഴ്‌സറികൾ, പരിശീലന കേന്ദ്രങ്ങൾ എന്നിവ പ്രവർത്തിക്കില്ല.

ബഹ്‌റൈനിൽ താഴെ പറയുന്ന മേഖലകളിലെ പ്രവർത്തനങ്ങൾക്ക് അനുമതി നൽകിയിട്ടുണ്ട്:

  • ഹൈപ്പർമാർക്കറ്റ്, സൂപ്പർ മാർക്കറ്റ്, ഗ്രോസറി ഷോപ്പുകൾ എന്നിവ പ്രവർത്തിക്കാം.
  • ബേക്കറികളുടെ പ്രവർത്തനം അനുവദിക്കും.
  • ഇന്ധനം, ഗ്യാസ് എന്നിവയുടെ വിതരണ കേന്ദ്രങ്ങൾക്ക് പ്രവർത്തനാനുമതി നൽകിയിട്ടുണ്ട്.
  • സ്വകാര്യ ആരോഗ്യപരിചരണ കേന്ദ്രങ്ങൾക്ക് പ്രവർത്തിക്കാം.
  • ബാങ്കുകൾ, കറൻസി എക്സ്ചേഞ്ച് സ്ഥാപനങ്ങൾക്ക് പ്രവർത്തിക്കാം.
  • ഉപഭോക്താക്കൾക്ക് നേരിട്ട് സേവനങ്ങൾ നൽകാത്ത സ്ഥാപനങ്ങളുടെ അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസുകൾ തുറക്കാം.
  • ഇമ്പോർട്ട്, എക്സ്പോർട്ട് സ്ഥാപനങ്ങൾ.
  • വാഹന റിപ്പയർ സ്ഥാപനങ്ങൾ.
  • കെട്ടിടനിർമ്മാണം, അറ്റകുറ്റപണികൾ എന്നീ മേഖലകളിലെ സ്ഥാപനങ്ങൾ.
  • ഫാക്ടറികൾ.
  • ഫാർമസികൾ.
  • ടെലികമ്മ്യൂണിക്കേഷൻ മേഖലയിലെ പ്രവർത്തനങ്ങൾ.