ബഹ്‌റൈൻ: റോയൽ കോർട്ട് മിനിസ്റ്റർ ഇന്ത്യൻ അംബാസഡറുമായി കൂടിക്കാഴ്ച്ച നടത്തി

GCC News

ബഹ്‌റൈൻ റോയൽ കോർട്ട് മിനിസ്റ്റർ ഷെയ്ഖ് ഖാലിദ് ബിൻ അഹ്‌മദ്‌ അൽ ഖലീഫ ബഹ്‌റൈനിലെ ഇന്ത്യൻ അംബാസഡർ H.E. വിനോദ് കുര്യൻ ജേക്കബുമായി കൂടിക്കാഴ്ച്ച നടത്തി. 2024 മാർച്ച് 5-ന് ബഹ്‌റൈൻ ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ഇരു രാജ്യങ്ങളും തമ്മിലുള്ള ചരിത്രപരമായ ബന്ധങ്ങളെക്കുറിച്ചും, വിവിധ മേഖലകളിലെ സഹകരണത്തെക്കുറിച്ചും ഇരുവരും ചർച്ച ചെയ്‌തു.