ഷാർജ: സർക്കാർ സ്ഥാപനങ്ങൾക്കുള്ള റമദാൻ പ്രവൃത്തി സമയം പ്രഖ്യാപിച്ചു

featured UAE

എമിറേറ്റിലെ സർക്കാർ സ്ഥാപനങ്ങൾക്ക് ഏർപ്പെടുത്തിയിട്ടുള്ള റമദാൻ പ്രവൃത്തി സമയം സംബന്ധിച്ച് ഷാർജ മാനവ വിഭവശേഷി മന്ത്രാലയം അറിയിപ്പ് നൽകി. എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ഈ അറിയിപ്പ് പ്രകാരം, റമദാനിൽ എമിറേറ്റിലെ സർക്കാർ സ്ഥാപനങ്ങളുടെ ഔദ്യോഗിക പ്രവൃത്തി സമയം രാവിലെ 9:00 മുതൽ 2:30 വരെ ആയിരിക്കും. ഷിഫ്റ്റ് സമ്പ്രദായം പിന്തുടരുന്ന വകുപ്പുകൾ അവരുടെ ഔദ്യോഗിക ജോലി സമയം തൊഴിൽ സംവിധാനത്തെയും പ്രവർത്തന ആവശ്യങ്ങളെയും അടിസ്ഥാനമാക്കി നിർണ്ണയിക്കുന്നതാണ്.