ഖത്തർ: ഹമദ് വിമാനത്താവളത്തിൽ കുട്ടികളുമായെത്തുന്ന കുടുംബങ്ങൾക്കായി പ്രത്യേക ഫാമിലി സ്ക്രീനിംഗ് ലൈനുകൾ

featured GCC News

ചെറിയ കുട്ടികളുമായെത്തുന്ന കുടുംബങ്ങൾക്ക് സേവനങ്ങൾ നല്കുന്നതിനായുള്ള പ്രത്യേക ഫാമിലി സ്ക്രീനിംഗ് ലൈനുകൾ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ പ്രവർത്തനമാരംഭിച്ചു. 2024 മാർച്ച് 4-നാണ് ഹമദ് ഇന്റർനാഷണൽ എയർപോർട്ട് അധികൃതർ ഇക്കാര്യം അറിയിച്ചത്.

ഈ ഫാമിലി സ്ക്രീനിംഗ് ലൈനുകൾ ഉപയോഗിച്ച് കൊണ്ട് കുടുംബങ്ങൾക്ക് സെക്യൂരിറ്റി ചെക്ക്പോയിന്റുകളിലെ കാലതാമസം ഒഴിവാക്കാവുന്നതാണ്. ചെറിയ കുട്ടികളുമായെത്തുന്ന യാത്രികർക്ക് ഇത്തരം ലൈനുകളിൽ തങ്ങളുടെ ബാഗ് മുതലായവ കൈകാര്യം ചെയ്യുന്നതിന് പ്രത്യേക ജീവനക്കാരുടെ സഹായം ലഭ്യമാകുന്നതാണ്.