ഒക്ടോബർ 29, വ്യാഴാഴ്ച്ച നബിദിനത്തിന്റെ അവസരത്തിൽ വിവിധ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവർത്തനസമയം സംബന്ധിച്ച് ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം അറിയിപ്പ് പുറത്തിറക്കി. രാജ്യത്തെ പൊതു മേഖലാ സ്ഥാപനങ്ങൾക്ക് നബിദിനത്തിന് അവധി പ്രഖ്യാപിച്ച സാഹചര്യത്തിലാണ് മന്ത്രാലയം ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവർത്തന സമയം പ്രത്യേക അറിയിപ്പിലൂടെ വ്യക്തമാക്കിയിരിക്കുന്നത്.
ഒക്ടോബർ 29-ന് ആരോഗ്യ കേന്ദ്രങ്ങൾ താഴെ പറയുന്ന പ്രകാരം പ്രവർത്തിക്കുന്നതാണ്:
- നോർത്ത് മുഹറഖ് ഹെൽത്ത് സെൻറർ (North Muharraq Health Centre) – 24 മണിക്കൂറും പ്രവർത്തിക്കുന്നതാണ്.
- ഹമദ് കാനൂ ഹെൽത്ത് സെൻറർ (Hamad Kanoo Health Centre) – 24 മണിക്കൂറും പ്രവർത്തിക്കുന്നതാണ്.
- യൂസഫ് അബ്ദുൾറഹ്മാൻ എഞ്ചിനീയർ ഹെൽത്ത് സെൻറർ (Youssef Abdulrahman Engineer Health Centre) – 24 മണിക്കൂറും പ്രവർത്തിക്കുന്നതാണ്.
- മുഹമ്മദ് ജാസ്സിം കാനൂ ഹെൽത്ത് സെൻറർ (Mohammed Jassim Kanoo Health Centre – roundabout 17) – രാവിലെ 7.00 മുതൽ രാത്രി 11.00 വരെ പ്രവർത്തിക്കുന്നതാണ്.
നബിദിനം പ്രമാണിച്ച് ഒക്ടോബർ 29, വ്യാഴാഴ്ച്ച ബഹ്‌റൈനിലെ പൊതു മേഖലയിൽ അവധിയായിരിക്കുമെന്നത് സംബന്ധിച്ച് ബഹ്‌റൈൻ കിരീടാവകാശി H.R.H. പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ ഒക്ടോബർ 26-ന് ഉത്തരവ് പുറത്തിറക്കിയിരുന്നു.