ബഹ്‌റൈനിലേക്ക് പ്രവേശിക്കുന്നവർക്ക് പത്താം ദിനം PCR ടെസ്റ്റ് നിർബന്ധമാണെന്ന് ആരോഗ്യ മന്ത്രാലയം ആവർത്തിച്ചു

GCC News

രാജ്യത്തേക്ക് പ്രവേശിക്കുന്ന മുഴുവൻ യാത്രികർക്കും, അവർ ബഹ്‌റൈനിലെത്തിയ ശേഷം പത്താം ദിനത്തിൽ ഒരു COVID-19 PCR ടെസ്റ്റ് നിർബന്ധമാണെന്ന അറിയിപ്പ് ആരോഗ്യ മന്ത്രാലയം ആവർത്തിച്ചു. ഈ പരിശോധന നടത്തുന്നതിനുള്ള നടപടിക്രമങ്ങളും ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

https://twitter.com/MOH_Bahrain/status/1429489037690163212

ബഹ്‌റൈൻ ഇന്റർനാഷണൽ എയർപോർട്ടിലൂടെ രാജ്യത്തേക്ക് പ്രവേശിക്കുന്ന മുഴുവൻ പേർക്കും ഈ നിബന്ധന ബാധകമാണ്. അഞ്ച് വയസും, അതിന് താഴെയും പ്രായമുള്ള കുട്ടികൾക്ക് മാത്രമാണ് ഈ തീരുമാനത്തിൽ ഇളവ് നൽകിയിരിക്കുന്നത്.

യാത്രികർക്ക് ഈ പരിശോധന നടത്തുന്നതിനായുള്ള മുൻ‌കൂർ ബുക്കിംഗ് ബഹ്‌റൈനിലെത്തിയ ശേഷം ഏഴാം ദിനത്തിൽ ‘BeAware Bahrain’ ആപ്പിലൂടെ പൂർത്തിയാക്കാവുന്നതാണ്. രാജ്യത്തേക്ക് പ്രവേശിക്കുന്ന അവസരത്തിൽ നൽകിയിട്ടുള്ള PCR പരിശോധനാ ഫീസിൽ എയർപോർട്ടിൽ വെച്ച് നടത്തുന്ന പരിശോധനയുടെയും, പത്താം ദിനത്തിലെ പരിശോധനയുടെയും ചെലവുകൾ ഉൾപ്പെടുന്നുണ്ടെന്ന് മന്ത്രാലയം വ്യക്തമാക്കി.

PCR ടെസ്റ്റ് നടത്തുന്നതിനായി ‘BeAware Bahrain’ ആപ്പിലൂടെ ബുക്ക് ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ:

Steps for Booking a COVID-19 PCR appointment in BeAware App. Source: Bahrain MoH.
  • ‘BeAware Bahrain’ ആപ്പിലേക്ക് ലോഗിൻ ചെയ്യുക.
  • e-services എന്ന ഐക്കൺ ക്ലിക്ക് ചെയ്യുക.
  • തുടർന്ന് ‘Corona Virus Test Appointment’ എന്ന സേവനം തിരഞ്ഞെടുക്കുക.
  • ടെസ്റ്റ് ചെയ്യുന്നതിനുള്ള സ്ഥലം തിരഞ്ഞെടുക്കുക.
  • PCR ടെസ്റ്റ് നടത്തേണ്ട സമയം, തീയതി എന്നിവ തിരഞ്ഞെടുക്കുക.
  • ബുക്കിംഗ് സ്ഥിരീകരിക്കുക.

2021 ജൂൺ 25 മുതൽ ബഹ്റൈനിലേക്ക് യാത്ര ചെയ്യുന്നവർക്ക് ബാധകമാക്കിയിട്ടുള്ള യാത്രാ മാനദണ്ഡങ്ങൾ പ്രകാരം രാജ്യത്തേക്ക് പ്രവേശിക്കുന്ന മുഴുവൻ യാത്രികർക്കും പത്താം ദിനത്തിൽ PCR പരിശോധന നിർബന്ധമാക്കിയിട്ടുണ്ട്.