ഒമാൻ: സുൽത്താൻ ഖാബൂസ് സ്ട്രീറ്റിൽ ഫെബ്രുവരി 9 വരെ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി

GCC News

സുൽത്താൻ ഖാബൂസ് സ്ട്രീറ്റിൽ 2023 ഫെബ്രുവരി 9, വ്യാഴാഴ്ച വരെ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി മസ്കറ്റ് മുനിസിപ്പാലിറ്റി അറിയിച്ചു. 2023 ഫെബ്രുവരി 6-നാണ് മസ്കറ്റ് മുനിസിപ്പാലിറ്റി ഇക്കാര്യം അറിയിച്ചത്.

ഈ അറിയിപ്പ് പ്രകാരം, സുൽത്താൻ ഖാബൂസ് സ്ട്രീറ്റിൽ അൽ സുൽഫി റൗണ്ട്എബൗട്ടിൽ നിന്ന് അൽ ഖൗദ് ഭാഗത്തേക്കാണ് ഈ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നത്.

Source: Muscat Municipality.

2023 ഫെബ്രുവരി 6 മുതൽ ഫെബ്രുവരി 9 വരെ ദിനവും രാത്രി 11 മണിമുതൽ പുലർച്ചെ 4 മണിവരെയാണ് ഈ നിയന്ത്രണം.

സാങ്കേതിക പരിശോധനകളും, സർവേ നടപടികളും പൂർത്തിയാക്കുന്നതിനായാണ് ഈ നിയന്ത്രണം. മേഖലയിൽ നൽകിയിട്ടുള്ള ഗതാഗത നിർദ്ദേശങ്ങൾ പാലിക്കാൻ അധികൃതർ പൊതുജനങ്ങളോട് ആഹ്വാനം ചെയ്തിട്ടുണ്ട്.