രാജ്യത്ത് മത്സ്യബന്ധന, വിനോദസഞ്ചാര ബോട്ടുകൾ ഉപയോഗിച്ചുള്ള പ്രവർത്തനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയതായി ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 2026 മാർച്ച് 29-നാണ് ബഹ്‌റൈൻ ന്യൂസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
MOI announces maritime ban effective today until further noticehttps://t.co/a7AZlRYfod
— Bahrain News Agency (@bna_en) March 29, 2026
ബഹ്റൈനിനെതിരെ ഇറാൻ നടത്തുന്ന ആക്രമണത്തിനിടയിൽ പൗരന്മാരുടെയും, നിവാസികളുടെയും സുരക്ഷ ഉറപ്പ് വരുത്തുന്നതിനും, രാജ്യത്തിൻറെ തീരപ്രദേശങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമാണ് ഈ തീരുമാനം.
ദിനവും വൈകീട്ട് 6 മണിമുതൽ രാവിലെ 4 മണിവരെയുള്ള സമയങ്ങളിലാണ് ഇത്തരം യാനങ്ങളുടെ സഞ്ചാരം വിലക്കിയിരിക്കുന്നത്. ഈ തീരുമാനം പ്രാബല്യത്തിൽ വന്നതായും ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ തുടരുമെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

