എമിറേറ്റിൽ 13 സൈക്ലിംഗ് ട്രാക്കുകളുടെ നിർമ്മാണം പൂർത്തിയാക്കിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA) അറിയിച്ചു. 2026 മാർച്ച് 29-നാണ് ദുബായ് മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്.
Dubai’s Roads and Transport Authority completes 13 cycling tracks as part of a master plan encompassing 15 tracks across various areas of the emirate, with a total length of 162 km. The project provides an integrated cycling network linking existing tracks from Al Khawaneej to Al… pic.twitter.com/yh6eyLJWHO
— Dubai Media Office (@DXBMediaOffice) March 29, 2026
ദുബായിലെ വിവിധ മേഖലകളിലായി ആകെ 162 കിലോമീറ്റർ നീളത്തിൽ 15 സൈക്ലിംഗ് ട്രാക്കുകൾ ഒരുക്കുന്നതുമായി ബന്ധപ്പെട്ട് RTA നടപ്പിലാക്കുന്ന സമഗ്ര ആസൂത്രിത പദ്ധതിയുടെ ഭാഗമാണിത്.
അൽ ഖവാനീജ് മുതൽ അൽ മംസാർ ബീച്ച് വരെയും, അൽ വർഖയിൽ നിന്ന് സൈഹ് അൽ സലാം വരെയും, ദുബായ് ഇന്റർനാഷണൽ ഫിനാൻഷ്യൽ സെന്റർ (DIFC) മുതൽ ജുമൈറ വരെയും നിലവിലുള്ള ട്രാക്കുകളെ ബന്ധിപ്പിക്കുന്ന ഒരു സംയോജിത സൈക്ലിംഗ് ശൃംഖല ഒരുക്കുന്നതിനാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. 2030-ഓടെ ദുബായിയിലെ സൈക്ലിംഗ് ശൃംഖല 1,000 കിലോമീറ്ററായി വികസിപ്പിക്കാന്നതിന് ഈ സമഗ്ര പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു.
2025-ലെ കോപ്പൻഹേഗനൈസ് സൂചികയിൽ ലോകത്തിലെ ഏറ്റവും മികച്ച 100 സൈക്ലിംഗ് സൗഹൃദ നഗരങ്ങളിൽ ദുബായ് ഇടം നേടുന്നതിന് ഒരു സംയോജിത സൈക്ലിംഗ് ശൃംഖല കെട്ടിപ്പടുക്കുന്നതിനുള്ള RTA-യുടെ ഈ ശ്രമങ്ങൾ സഹായിച്ചിട്ടുണ്ട്. ഈ ശ്രമങ്ങളുടെ ഭാഗമായി 2024 അവസാനത്തോടെ 560 കിലോമീറ്റർ നീളമുണ്ടായിരുന്ന ദുബായിയിലെ ആകെ സൈക്ലിംഗ് ട്രാക്കുകളുടെ നീളം 2025 അവസാനത്തോടെ 636 കിലോമീറ്ററാക്കി ഉയർത്താനായതായി RTA ചെയർമാൻ മത്തർ അൽ തയർ വ്യക്തമാക്കിയിട്ടുണ്ട്.
Cover Image: Dubai Media Office.

