ബഹ്‌റൈൻ: ഷെയ്ഖ് ഇബ്രാഹിം ബിൻ മുഹമ്മദ് അവന്യൂവിൽ പുതിയ ട്രാഫിക്ക് സിഗ്നൽ പ്രവർത്തനക്ഷമമാക്കുന്നു

Bahrain

ഷെയ്ഖ് ഇബ്രാഹിം ബിൻ മുഹമ്മദ് അവന്യൂവിൽ പുതിയ ട്രാഫിക്ക് സിഗ്നൽ പ്രവർത്തനക്ഷമമാക്കുമെന്ന് ബഹ്‌റൈൻ മിനിസ്ട്രി ഓഫ് വർക്സ് അറിയിച്ചു. 2022 ഓഗസ്റ്റ് 7-നാണ് അധികൃതർ ഇക്കാര്യം അറിയിച്ചത്.

ഷെയ്ഖ് ഇബ്രാഹിം ബിൻ മുഹമ്മദ് അവന്യൂവിൽ നിന്ന് അറാദ്, മുഹറഖിലെ സീഫ് മാളിലേക്കുള്ള ആക്സസ് റോഡിലേക്കുള്ള ഇന്റർചേഞ്ചിലാണ് ഈ പുതിയ ട്രാഫിക്ക് സിഗ്നൽ സ്ഥപിച്ചിരിക്കുന്നത്. 2022 ഓഗസ്റ്റ് 10 മുതൽ ഈ ട്രാഫിക്ക് സിഗ്നൽ പ്രവർത്തനക്ഷമമാക്കുന്നതാണ്.