ബഹ്‌റൈൻ: വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ വ്യക്തിയുടെ ഫോട്ടോ ഉൾപ്പെടുത്തുന്നു

Bahrain

‘BeAware’ ആപ്പിലൂടെ ലഭിക്കുന്ന COVID-19 വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ വ്യക്തിയുടെ ഫോട്ടോ കൂടി ഉൾപ്പെടുത്താൻ തീരുമാനിച്ചതായി ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഏപ്രിൽ 19-നാണ് ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.

https://twitter.com/MOH_Bahrain/status/1384117617602924550

ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയവും, ഇൻഫർമേഷൻ ആൻഡ് ഇ-ഗവണ്മെന്റ് അതോറിറ്റിയും ചേർന്ന് സംയുക്തമായാണ് ഇത് നടപ്പിലാക്കുന്നത്. രണ്ട് ഡോസ് COVID-19 വാക്സിൻ കുത്തിവെപ്പുകളും പൂർത്തിയാക്കി രണ്ടാഴ്ച്ചയ്ക്ക് ശേഷമാണ് വാക്സിൻ സ്വീകരിച്ച വ്യക്തിയുടെ ഫോട്ടോ ഉൾപ്പെടുന്ന COVID-19 വാക്സിനേഷൻ സർട്ടിഫിക്കറ്റ് ‘BeAware’ ആപ്പിലൂടെ ലഭ്യമാകുന്നതെന്നും മന്ത്രാലയം അറിയിച്ചു.