കിംഗ് ഫഹദ് കോസ് വേയിലൂടെ ബഹ്റൈനിലേക്ക് പ്രവേശിക്കുന്ന ഏതാനം വിഭാഗങ്ങൾക്ക് മൾട്ടി എൻട്രി വിസ ആനുകൂല്യം ലഭ്യമാക്കുമെന്ന് അധികൃതർ അറിയിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വ്യാപാരികൾ, കച്ചവടക്കാർ, നിക്ഷേപകർ, അവരുടെ കുടുംബാംഗങ്ങൾ തുടങ്ങിയ വിഭാഗം യാത്രികർക്കാണ് ഈ പ്രയോജനം ലഭിക്കുന്നത്.
ഇത്തരം മൾട്ടി എൻട്രി വിസകൾ സൗജന്യമാണെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ജി സി സി രാജ്യങ്ങളിൽ നിന്നുള്ള സാധുത എൻട്രി വിസകളുള്ളവർക്കാണ് ഈ പുതിയ വിസ ലഭിക്കുന്നതിന് അർഹത നൽകിയിട്ടുള്ളത്.
ഇത്തരം മൾട്ടി എൻട്രി വിസകളിൽ പ്രവേശിക്കുന്നവർക്ക് 30 ദിവസം വരെ രാജ്യത്ത് തുടരാവുന്നതാണ്. അധിക തുകകൾ ഒന്നും നൽകാതെ തന്നെ ഇത്തരം വിസകളിലുള്ളവർക്ക് വിസ കാലാവധി നീട്ടുന്നതിന് സൗകര്യം ലഭിക്കുന്നതാണ്.