ബഹ്‌റൈൻ: നോർത്തേൺ ഗവർണറേറ്റിൽ നവംബർ 22 മുതൽ ഒരു പുതിയ ഡ്രൈവ്-ത്രൂ COVID-19 ടെസ്റ്റിംഗ് കേന്ദ്രം പ്രവർത്തനമാരംഭിക്കും

GCC News

നോർത്തേൺ ഗവർണറേറ്റിലെ സൽമാൻ ടൗണിൽ 2021 നവംബർ 22, തിങ്കളാഴ്ച്ച മുതൽ ഒരു പുതിയ ഡ്രൈവ്-ത്രൂ COVID-19 ടെസ്റ്റിംഗ് കേന്ദ്രം പ്രവർത്തനമാരംഭിക്കുമെന്ന് ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്തെ കൊറോണ വൈറസ് പ്രതിരോധ നടപടികൾ ശക്തമാക്കുന്നതിനായാണ് ഈ നടപടിയെന്ന് മന്ത്രാലയം വ്യക്തമാക്കി.

നവംബർ 21-ന് രാത്രിയാണ് ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്. ഏറ്റവും നൂതനമായ മെഡിക്കൽ ഉപകരണങ്ങൾ ഈ കേന്ദ്രത്തിൽ ലഭ്യമാണെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

New COVID-19 drive-thru testing center in Salman Town, Northern Governorate, Bahrain. Source: Bahrain MoH.

ഈ ഡ്രൈവ്-ത്രൂ COVID-19 ടെസ്റ്റിംഗ് കേന്ദ്രത്തിലെത്തുന്നതിന് സഹായകമാകുന്ന ഒരു മാപ്പ് മന്ത്രാലയം പങ്ക് വെച്ചിട്ടുണ്ട്.

സൗത്തേൺ ഗവർണറേറ്റിലെ അവാലിയിൽ ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം 2021 നവംബർ 4-ന് ഒരു പുതിയ ഡ്രൈവ്-ത്രൂ COVID-19 ടെസ്റ്റിംഗ് കേന്ദ്രം ആരംഭിച്ചിരുന്നു.