ബഹ്‌റൈൻ: COVID-19 ക്വാറന്റീൻ മാനദണ്ഡങ്ങളിൽ ജനുവരി 13 മുതൽ മാറ്റം വരുത്താൻ തീരുമാനം

GCC News

രാജ്യത്തെ COVID-19 ക്വാറന്റീൻ മുൻകരുതൽ മാനദണ്ഡങ്ങളിൽ 2022 ജനുവരി 13, വ്യാഴാഴ്ച്ച മുതൽ മാറ്റം വരുത്താൻ തീരുമാനിച്ചതായി ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ബഹ്‌റൈനൈൽ COVID-19 പ്രതിരോധ നടപടികളുടെ ചുമതലയുള്ള നാഷണൽ മെഡിക്കൽ ടാസ്‌ക്‌ഫോഴ്‌സിന്റെ നിർദ്ദേശത്തെത്തുടർന്നാണ് ഈ തീരുമാനം.

https://twitter.com/MOH_Bahrain/status/1481030919049916420

ജനുവരി 12-ന് പുലർച്ചെയാണ് ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഈ അറിയിപ്പ് പ്രകാരം ജനുവരി 13 മുതൽ ബഹ്‌റൈനിൽ COVID-19 ക്വാറന്റീൻ നടപടികൾ താഴെ പറയുന്ന രീതിയിലാണ് നടപ്പിലാക്കുന്നത്:

COVID-19 രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളവർക്കുള്ള ക്വാറന്റീൻ നടപടികൾ:

  • ‘BeAware Bahrain’ ആപ്പിൽ ഗ്രീൻ ഷീൽഡ് സ്റ്റാറ്റസ് ഉള്ള രോഗബാധിതർക്ക് രോഗബാധ സ്ഥിരീകരിച്ച തീയതി മുതൽ 7 ദിവസത്തെ ക്വാറന്റീൻ ഏർപ്പെടുത്തുന്നതാണ്.
  • ‘BeAware Bahrain’ ആപ്പിൽ ഗ്രീൻ ഷീൽഡ് സ്റ്റാറ്റസ് ഇല്ലാത്ത രോഗബാധിതർക്ക് രോഗബാധ സ്ഥിരീകരിച്ച തീയതി മുതൽ 10 ദിവസത്തെ ക്വാറന്റീൻ ഏർപ്പെടുത്തുന്നതാണ്.

COVID-19 രോഗബാധ സ്ഥിരീകരിച്ചവരുമായി സമ്പർക്കത്തിനിടയായവർക്കുള്ള ക്വാറന്റീൻ നടപടികൾ:

  • രോഗബാധിതരുമായി സമ്പർക്കത്തിനിടയായ വ്യക്തികൾക്ക് ‘BeAware Bahrain’ ആപ്പിൽ ഗ്രീൻ ഷീൽഡ് സ്റ്റാറ്റസ് ഉണ്ടെങ്കിൽ ക്വാറന്റീൻ ആവശ്യമില്ല.
  • രോഗബാധിതരുമായി സമ്പർക്കത്തിനിടയായ വ്യക്തികൾക്ക് ‘BeAware Bahrain’ ആപ്പിൽ ഗ്രീൻ ഷീൽഡ് സ്റ്റാറ്റസ് ഇല്ലെങ്കിൽ, അവർ 7 ദിവസം ക്വാറന്റീനിൽ തുടരേണ്ടതാണ്.
  • രോഗലക്ഷണങ്ങൾ പ്രകടമാക്കുന്ന ഇത്തരക്കാർ ഏഴാം ദിവസം നിർബന്ധമായും ഒരു PCR ടെസ്റ്റ് നടത്തേണ്ടതാണ്.

വിദേശത്ത് നിന്ന് ബഹ്റൈനിലേക്ക് പ്രവേശിക്കുന്നവർക്ക് ഏർപ്പെടുത്തിയിട്ടുള്ള ക്വാറന്റീൻ നടപടികൾ:

  • ഇത്തരക്കാർക്ക് ‘BeAware Bahrain’ ആപ്പിൽ ഗ്രീൻ ഷീൽഡ് സ്റ്റാറ്റസ് ഉണ്ടെങ്കിൽ ക്വാറന്റീൻ ആവശ്യമില്ല.
  • ‘BeAware Bahrain’ ആപ്പിൽ ഗ്രീൻ ഷീൽഡ് സ്റ്റാറ്റസ് ഇല്ലാത്ത, വിദേശത്ത് നിന്നെത്തുന്നവർക്ക് 7 ദിവസം ക്വാറന്റീൻ നിർബന്ധമാണ്.
  • ഇവർക്ക് ബഹ്റൈനിലേക്ക് പ്രവേശിക്കുന്ന അവസരത്തിൽ PCR ടെസ്റ്റ് നിർബന്ധമാണ്.