ബഹ്‌റൈൻ: മാർച്ച് 10 മുതൽ സായിദ് ബിൻ ഒമേറ ഹൈവേയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നു

Bahrain

2023 മാർച്ച് 10 മുതൽ സായിദ് ബിൻ ഒമേറ ഹൈവേയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് ബഹ്‌റൈൻ വർക്സ് മിനിസ്ട്രി അറിയിച്ചു. 2023 മാർച്ച് 7-നാണ് മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.

സായിദ് ബിൻ ഒമേറ ഹൈവേയിൽ കർസാക്കാൻ മേഖലയിലാണ് ഈ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നത്. ഈ മേഖലയിൽ അവന്യൂ 26-നും, റോഡ് 2751-നും (കുവൈറ്റ് ഹെൽത്ത് സെന്ററിന് മുൻപിൽ) ഇടയിലുള്ള പ്രദേശത്ത് തെക്ക് ദിശയിലാണ് ട്രാഫിക് നിയന്ത്രണം ഏർപ്പെടുത്തുന്നത്.

Source: @Bahrain_Works.

ഈ മേഖലയിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങൾ അവന്യൂ 28-ലേക്ക് വഴിതിരിച്ച് വിടുന്നതാണ്. ഈ മേഖലയിലെ റോഡിൽ മഴവെള്ളം ഒഴിഞ്ഞ് പോകുന്നതിനുള്ള നീർചാലുകളുടെ നിർമ്മാണവുമായി ബന്ധപ്പെട്ടാണ് ഈ ഗതാഗത നിയന്ത്രണം.

2023 മാർച്ച് 10 മുതൽ രണ്ട് മാസത്തെ കാലയളവിലേക്കാണ് ഈ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നത്.

Cover Image: Pixabay.