ദുബായ്: ബിഗ് 5 എക്സിബിഷൻസ് നവംബർ 26-ന് ആരംഭിക്കും

featured GCC News

ബിഗ് 5 എക്സിബിഷൻസ് 2024 നവംബർ 26-ന് ആരംഭിക്കുമെന്ന് ദുബായ് അധികൃതർ അറിയിച്ചു. 2024 സെപ്റ്റംബർ 4-നാണ് ദുബായ് മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്.

പശ്ചിമേഷ്യൻ പ്രദേശങ്ങൾ, ആഫ്രിക്ക, തെക്കൻ ഏഷ്യ എന്നിവിടങ്ങളിൽ വെച്ച് നടക്കുന്ന ഏറ്റവും വലിയതും പ്രധാനപ്പെട്ടതുമായ കെട്ടിടനിർമ്മാണമേഖലയുമായി ബന്ധപ്പെട്ട പ്രദർശനമാണിത്.

2024 നവംബർ 26 മുതൽ നവംബർ 29 വരെയാണ് ബിഗ് 5 എക്സിബിഷൻസ് നടത്തുന്നത്. ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ വെച്ചാണ് ഈ പ്രദർശനം സംഘടിപ്പിക്കുന്നത്.

165 രാജ്യങ്ങളിൽ നിന്നായി 2500 പ്രദർശകർ, 230 പ്രഭാഷകർ തുടങ്ങിയവർ ഈ പരിപാടിയിൽ പങ്കെടുക്കും.