ഡിസംബർ 31 വരെയുള്ള യു എ ഇ – ഇന്ത്യ വിമാനങ്ങളുടെ ബുക്കിംഗ് ആരംഭിച്ചതായി എയർ ഇന്ത്യ എക്സ്പ്രസ്സ്

GCC News

2020 ഡിസംബർ 31 വരെയുള്ള യു എ ഇ – ഇന്ത്യ വിമാന സർവീസുകളുടെ ബുക്കിംഗ് ആരംഭിച്ചതായി എയർ ഇന്ത്യ എക്സ്പ്രസ്സ് അറിയിച്ചു. ഒക്ടോബർ 18-നാണ് ഇത് സംബന്ധിച്ച അറിയിപ്പ് എയർ ഇന്ത്യ എക്സ്പ്രസ്സ് പുറത്തു വിട്ടത്.

https://twitter.com/FlyWithIX/status/1317677848962813953

https://www.airindiaexpress.in/en എന്ന വിലാസത്തിൽ എയർ ഇന്ത്യ എക്സ്പ്രസ്സ് വെബ്സൈറ്റിലൂടെയോ, എയർ ഇന്ത്യ എക്സ്പ്രസ്സ് കാൾ സെൻററിലൂടെയോ, എയർ ഇന്ത്യ എക്സ്പ്രസ്സ് ഓഫീസുകളിൽ നിന്നോ, അംഗീകൃത ട്രാവൽ ഏജൻസികളിൽ നിന്നോ ടിക്കറ്റുകൾ ലഭിക്കുന്നതാണ്.