മിഷറീഫ് എക്സിബിഷൻ ഗ്രൗണ്ടിൽ പ്രവർത്തിക്കുന്ന വാക്സിനേഷൻ കേന്ദ്രം ഉൾപ്പടെ രാജ്യത്തിന്റെ വിവിധ മേഖലകളിലുള്ള COVID-19 വാക്സിനേഷൻ കേന്ദ്രങ്ങളിൽ നിന്ന് ബൂസ്റ്റർ ഡോസ് കുത്തിവെപ്പുകൾ ലഭ്യമാണെന്ന് കുവൈറ്റ് ആരോഗ്യ വകുപ്പ് അറിയിച്ചു. ആരോഗ്യ വകുപ്പിലെ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഈ കേന്ദ്രങ്ങളിൽ നിന്ന് കുവൈറ്റിലെ പൗരന്മാർക്കും, പ്രവാസികൾക്കും ബൂസ്റ്റർ ഡോസ് കുത്തിവെപ്പ് സ്വീകരിക്കാവുന്നതാണ്. ഏപ്രിൽ 19 വരെയുള്ള കണക്കുകൾ അനുസരിച്ച് രാജ്യത്ത് ഇതുവരെ 1.3 ദശലക്ഷം പേർ ബൂസ്റ്റർ ഡോസ് സ്വീകരിച്ചിട്ടുണ്ട്.
കുവൈറ്റിൽ രണ്ട് ഡോസ് കുത്തിവെപ്പെടുത്തവരുടെ എണ്ണം 3.3 ദശലക്ഷം കടന്നതായും ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്.