അജ്‌മാൻ: ദുബായിലേക്കുള്ള ബസ് സർവീസുകൾ പുനരാരംഭിച്ചു

UAE

അജ്‌മാനിൽ നിന്ന് ദുബായിലേക്കുള്ള ബസ് സർവീസുകൾ ഇന്ന് (ജൂലൈ 19) മുതൽ പുനരാരംഭിച്ചതായി അജ്‌മാൻ ട്രാൻസ്‌പോർട്ട് അതോറിറ്റി അറിയിച്ചിട്ടുണ്ട്. അജ്‌മാനിൽ നിന്ന് ദുബായ് യൂണിയൻ മെട്രോ സ്റ്റേഷൻ, റാഷിദിയ മെട്രോ സ്റ്റേഷൻ, അൽ ഖുസൈസ് മെട്രോ സ്റ്റേഷൻ എന്നിവിടങ്ങളിലേക്ക് ബസ് സർവീസുകൾ ഉണ്ടായിരിക്കുന്നതാണ്.

എല്ലാ ദിവസങ്ങളിലും രാവിലെ 6 മുതൽ രാത്രി 10 വരെയാണ് ബസ് സർവീസുകൾ ഏർപെടുത്തിയിരിക്കുന്നത്. ഈ മൂന്നിടങ്ങളിലേക്കും അജ്‌മാനിൽ നിന്ന് ഓരോ മണിക്കൂർ ഇടവിട്ട് സർവീസുകൾ ഉണ്ടായിരിക്കുന്നതാണ്.