സി ബി എസ് ഇ, ഐ സി എസ് ഇ, യു ജി സി പരീക്ഷകൾ മാറ്റിവെച്ചു; എസ് എസ് എൽ സി പരീക്ഷകൾക്ക് മാറ്റമില്ല

India News

മാർച്ച് 19 മുതൽ മാർച്ച് 31 വരെ നടക്കാനിരിക്കുന്ന സി ബി എസ് ഇ 10, 12 ക്‌ളാസുകളുടെയും എല്ലാ പരീക്ഷകളും മാറ്റിവെച്ചു. പുതുക്കിയ തീയതികൾ മാർച്ച് 31-നു ശേഷം തീരുമാനിക്കും. ഇന്ത്യക്ക് അകത്തും പുറത്തും ഉള്ള പരീക്ഷാ കേന്ദ്രങ്ങൾക്ക് ഈ അറിയിപ്പ് ബാധകമാണെന്ന് സി ബി എസ് ഇ അറിയിച്ചു. വടക്കു കിഴക്കൻ ഡൽഹിയിലെ വിദ്യാർത്ഥികൾക്കായി ഈ കാലയളവിൽ നടക്കാനിരുന്ന പരീക്ഷകളും മാറ്റിവെച്ചിട്ടുണ്ട്.

ഐ സി എസ് ഇ, യു ജി സി പരീക്ഷകളും മാറ്റിവെച്ചിട്ടുണ്ട്. നിലവിലെ കൊറോണാ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ എല്ലാ പരീക്ഷകളും മാറ്റിവെക്കാൻ കേന്ദ്ര മാനവശേഷി വിഭവമന്ത്രാലയം നിർദ്ദേശിച്ചതിനെ തുടർന്നാണ് ഈ തീരുമാനം. എന്നാൽ കേരളത്തിലെ എസ് എസ് എൽ സി പരീക്ഷകൾ നീട്ടിവെക്കില്ലെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിട്ടുണ്ട്.