ഒമാൻ: വാരാന്ത്യം വരെ മഴയ്ക്ക് സാധ്യത

GCC News

രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ 2023 ജനുവരി 24, ചൊവ്വാഴ്ച മുതൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. 2023 ജനുവരി 22-നാണ് ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം ഇക്കാര്യം അറിയിച്ചത്.

ഈ അറിയിപ്പ് പ്രകാരം, 2023 ജനുവരി 24 മുതൽ ഈ ആഴ്ച്ച അവസാനം വരെ രാജ്യത്ത് ഒരു ന്യൂനമർദ്ദത്തിന്റെ പ്രഭാവം അനുഭവപ്പെടാനിടയുണ്ടെന്നാണ് ഒമാൻ കാലാവസ്ഥാ കേന്ദ്രം അറിയിച്ചിരിക്കുന്നത്.

ഇത് മൂലം ഈ കാലയളവിൽ ഒമാനിലെ വടക്കന്‍ ഗവർണറേറ്റുകളിലും, അറബി കടലിന്റെ തീരദേശമേഖലകളിലും മഴ ലഭിക്കാനിടയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. വരും ദിവസങ്ങളിൽ ഈ മഴ ശക്തമാകാനിടയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

Cover Image: Oman News Agency.