ദുബായ്: ഷെയ്ഖ് സായിദ് ബിൻ ഹംദാൻ സ്ട്രീറ്റ് നവീകരണ പദ്ധതികൾ പൂർത്തിയാക്കിയതായി RTA

featured GCC News

ഷെയ്ഖ് സായിദ് ബിൻ ഹംദാൻ അൽ നഹ്യാൻ സ്ട്രീറ്റിലെ നവീകരണ പദ്ധതികൾ പൂർത്തിയാക്കിയതായും, ഈ സ്ട്രീറ്റ് ഇരുവശത്തേക്കും ട്രാഫിക്കിനായി തുറന്ന് കൊടുത്തതായും ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു. 2023 ജനുവരി 22, ഞായറാഴ്ച്ചയാണ് RTA ഈ റോഡ് തുറന്ന് കൊടുത്തത്.

ദുബായ് – അൽ ഐൻ റോഡിൽ നിന്ന് അക്കാഡമിക് സിറ്റി റൌണ്ട്എബൗട്ട് വരെയുള്ള 3 കിലോമീറ്റർ നീളത്തിലാണ് ഈ നവീകരണ പദ്ധതികൾ പൂർത്തിയാക്കിയിരിക്കുന്നത്.

Source: Dubai RTA.

ഇതോടൊപ്പം, ദുബായ് സിലിക്കൺ ഒയാസിസ് ഇന്റർസെക്ഷനിൽ 120 മീറ്റർ നീളമുള്ള രണ്ട് പാലങ്ങളും RTA തുറന്ന് കൊടുത്തിട്ടുണ്ട്.

Source: Dubai RTA.

ഇരുദിശയിലേക്കും നാല് ലേനുകൾ വീതം ഉൾക്കൊള്ളിച്ചാണ് ഈ പാലങ്ങൾ നിർമ്മിച്ചിരിക്കുന്നത്. ഈ പാലങ്ങളുടെ കീഴിലുള്ള ഇന്റർസെക്ഷനുകളിൽ സിഗ്‌നൽ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്.

Source: Dubai RTA.

ഷെയ്ഖ് സായിദ് ബിൻ ഹംദാൻ അൽ നഹ്യാൻ സ്ട്രീറ്റ്, ദുബായ്-അൽ ഐൻ റോഡ് എന്നിവ കൂടിച്ചേരുന്ന ഇന്റർസെക്ഷനിലെ കവാടങ്ങൾ കൂടുതൽ വീതിക്കൂട്ടുകയും, ഈ സ്ട്രീറ്റ് ഇരുവശത്തേക്കും മൂന്ന് കിലോമീറ്റർ നീളത്തിൽ വീതിക്കൂട്ടുകയും ചെയ്തിട്ടുണ്ട്.

Source: Dubai RTA.

ഈ നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി മേഖലയിൽ മണിക്കൂറിൽ ഇരുദിശകളിലേക്കും 14400 വാഹനങ്ങൾക്ക് സഞ്ചരിക്കാൻ സാധിക്കുന്നതാണ്. ദുബായ് സിലിക്കൺ ഒയാസിസ്, ഇരുപത്തഞ്ചിലധികം യൂണിവേഴ്സിറ്റികൾ, കോളേജുകൾ തുടങ്ങിയവയ്ക്ക് ഈ പദ്ധതി മൂലം ട്രാഫിക് കൂടുതൽ സുഗമമാകുന്നതാണ്.

Cover Image: Dubai RTA.