ഒമാൻ: ഡിസംബർ 16 വരെ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

featured GCC News

2024 ഡിസംബർ 16 വരെ രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ ഒറ്റപ്പെട്ട മഴയ്ക്കും, കാറ്റിനും സാധ്യതയുണ്ടെന്ന് ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. 2024 ഡിസംബർ 12-നാണ് ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

ഈ അറിയിപ്പ് പ്രകാരം ഡിസംബർ 14 മുതൽ ഡിസംബർ 16 വരെ ഒമാനിൽ മേഘാവൃതമായ അന്തരീക്ഷം, ഒറ്റപ്പെട്ട മഴ, സാമാന്യം ശക്തമായ കാറ്റ് എന്നിവയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. വിവിധ മേഖലകളിൽ അന്തരീക്ഷ താപനില താഴുമെന്നും കാലാവസ്ഥാ കേന്ദ്രം കൂട്ടിച്ചേർത്തു.

മുസന്ദം ഗവർണറേറ്റ്, ഒമാൻ കടലിന്റെ തീരപ്രദേശങ്ങൾ, അൽ ഹജാർ മലനിരകൾ തുടങ്ങിയ മേഖലകളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്. മരുഭൂപ്രദേശങ്ങളിൽ മണൽക്കാറ്റിന് സാധ്യതയുണ്ടെന്നും, കടൽ പ്രക്ഷുബ്ധമാകാനിടയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്.