ഒമാൻ: നവംബർ 26 വരെ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത

GCC News

രാജ്യത്ത് 2023 നവംബർ 26 വരെ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. 2023 നവംബർ 23-നാണ് ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം ഇക്കാര്യം അറിയിച്ചത്.

ഈ അറിയിപ്പ് പ്രകാരം, 2023 നവംബർ 24-ന് വൈകീട്ട് മുതൽ നവംബർ 26 വരെ ഒമാന്റെ വിവിധ മേഖലകളിൽ മഴയ്ക്ക് സാധ്യതയുള്ളതായാണ് കാലാവസ്ഥാ കേന്ദ്രം അറിയിച്ചിരിക്കുന്നത്.

മുസന്ദം ഗവർണറേറ്റ്, നോർത്ത് അൽ ബതീന, സൗത്ത് അൽ ബതീന, മസ്‌കറ്റ്, അൽ ദാഖിലിയ, നോർത്ത് അൽ ശർഖിയ, സൗത്ത് അൽ ശർഖിയ എന്നിവിടങ്ങളിൽ ഈ കാലയളവിൽ ഇടിയോട് കൂടിയ മഴ, ആലിപ്പഴം പൊഴിയൽ എന്നിവ അനുഭവപ്പെടാനിടയുണ്ട്. ഒമാൻ കടലിന്റെ തീരപ്രദേശങ്ങളിലും, അൽ ഹജാർ മലനിരകളുടെ സമീപമേഖലകളിലും മഴ ശക്തമാകാനിടയുണ്ട്.